കിഴക്കോട്ടു ദർശനമായ ശ്രീ സിദ്ധിഗണപതിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.ഏറ്റെടുക്കുന്ന ഏത് ശരിയായ സംരംഭത്തിലും വിജയം വരിക്കാൻ ആരെയും അനുഗ്രഹിക്കാൻ കഴിയുന്ന ദേവനാണ് ശ്രീ സിദ്ധിഗണപതി. അപൂർവവും സമാനതകൾ ഇല്ലാത്തതുമായ എട്ട് സാർവത്രിക നേട്ടങ്ങളായ അഷ്ട സിദ്ധികളുടെ കലവറയാണെന്നും ഉദ്യമങ്ങളിലും ജീവിതത്തിലും വിജയിക്കാനുള്ള ശക്തി ഭക്തരെ അനുഗ്രഹിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. അതോടൊപ്പം മറ്റൊരു ശ്രീകോവിലിൽവേട്ടക്കൊരു മകൻ പ്രതിഷ്ഠയും ഉണ്ട്, കൂടാതെ ശ്രീ ദുർഗ്ഗാദേവിയുടെയും ശ്രീമഹാദേവൻറെ ഇടത്തേതൃക്കാൽ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമായ ദേവനുമായ ശ്രീ ഗുളികന്റെയും പ്രതിഷ്ഠകൾ ഉണ്ട്.
1. ശിവൻ (വലിയ പരദേവത)
2. ശ്രീ പാർവ്വതി (വാപ്പുറത്തു വലിയ ഭഗവതി)
3. കൊടുങ്ങല്ലൂർ വലിയ ഭഗവതി
4. കൊടുങ്ങല്ലൂർ ചെറിയ ഭഗവതി
5. ശ്രീരാമൻ
6. ഹനുമാൻ
7. കൊടുങ്ങല്ലൂർ ക്ഷേത്രപാലൻ
8. തിരുവങ്ങൂർ ക്ഷേത്രപാലൻ
9. ശ്രീ ദുർഗ്ഗാ ഭഗവതി (വാപ്പുറത്തു ചെറിയ ഭഗവതി)
10. ദണ്ഡൻ, മുണ്ടൻ, ഖണ്ടാഘർണ്ണൻ, വീരഭദ്രൻ.
11. കുട്ടിച്ചാത്തൻ (വൈഷ്‌ണവ മൂർത്തി)
12. കുട്ടിച്ചാത്തൻ (ശൈവ മൂർത്തി)
13. ശ്രീ പരമേശ്വര സാന്നിധ്യമുള്ള തീർത്ഥ കിണർ